Begin typing your search...

വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ല: ജി സുധാകരൻ

വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ല: ജി സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്സൈസ് തുടങ്ങിയ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്.

താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളെയും ജി സുധാകരൻ വിമര്‍ശിച്ചു.

ഫോർത്ത് എസ്റ്റേറ്റ് റബ്ബർ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും ജി സുധാകരൻ ആരോപിച്ചു. അഴിമതിക്കെതിരെ പ്രവർത്തികുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്.അഴിമതികാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നതെന്ന് ജി.സുധാകരൻ കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it