Begin typing your search...

അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം നൽകും

അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം നൽകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഗ്നിരക്ഷാ സേനയ്ക്ക് അധികാരം വരും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. സർക്കാർ പരിശോധിച്ച ശേഷം നിയമം മലയാളത്തിലേക്കു മൊഴി മാറ്റുന്നതിന് വകുപ്പിനു തിരികെ നൽകി.

നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. പല കടമ്പകൾ കടന്നാണ് നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുന്നത്.

ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ പ്രദേശത്തെ അഗ്നിരക്ഷാ നിലയങ്ങൾക്കു നൽകണമെന്ന് ഫയർഫോഴ്സ് സർക്കാരിനോടു ശുപാർശ ചെയ്യും. ഇത്തരം കെട്ടിടങ്ങൾ അഗ്നിരക്ഷാ സേനാംഗങ്ങൾ സന്ദർശിക്കാനും അവയുടെ അവസ്ഥയും അവിടെ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാനും സൗകര്യമൊരുക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിനു ശുപാർശ നൽകുന്നത്.

WEB DESK
Next Story
Share it