Begin typing your search...
മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസ്: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി
മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്പി സോജന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പകരം കോട്ടയം എസ്പി കെ.എം.സാബു മാത്യുവിന് അന്വേഷണ ചുമതല നൽകി.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഐജി ജി.ലക്ഷ്മൺ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മോൻസനുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.
Next Story