Begin typing your search...
പിവി അൻവർ എംഎൽഎയുടെ യുഡിഎഫ് പ്രവേശം ; ആര്യാടൻ ഷൗക്കത്തിന് അതൃപ്തിയെന്ന് സൂചന
എംഎൽഎ പി.വി അൻവറിനെതിരെ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടില്ല. ജനവാസ മേഖലയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്റെ അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.
Next Story