Begin typing your search...

വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവ്; രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ

വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവ്; രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ എം.പി. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പലരും മുഖ്യമന്ത്രിമാരായി. ചിലർക്ക് സ്ഥാനം കിട്ടിയാൽ തലക്കനം ഉണ്ടാകാറുണ്ട്. ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവർക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണെന്നും രാഘവൻ കൂട്ടിച്ചേർത്തു.

പാർട്ടിയോടുള്ള കൂറ് എക്കാലത്തും ബോധ്യപ്പെടുത്തി. വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവാണ് അദ്ദേഹം. അത്തരത്തിൽ കോൺഗ്രസ് നേതാക്കളിൽ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്. വിവാദമുണ്ടാക്കാറില്ല. പാർട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യം. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. മറ്റ് സംസ്ഥാന നേതാക്കളുമായി വ്യക്തിബന്ധമുള്ള ഏക വ്യക്തി. സ്ഥാനം കിട്ടിയാൽ നലക്കനമില്ല. ഡൗൺ റ്റു എർത്ത് നേതാവാണ് അദ്ദേഹമെന്നും എം.കെ. രാഘവൻ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിരവധി പദവികൾ വഹിച്ചിട്ടും എളിമയും വിനയവും കൈവിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സമകാലികരായ പലരും മുഖ്യമന്ത്രിയായി. രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അതാണ് ലഭിക്കാനുള്ള പദവി. അതിന് അദ്ദേഹത്തിന് തലവര ഉണ്ടെന്നാണ് വിശ്വാസം. ബംഗാളിൽ മമത ബാനർജിയും, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രിയായി. ആ സ്ഥാനത്തേക്കാണ് എത്തിപ്പെടേണ്ടത്. അതിന് നല്ല സാധ്യതയുണ്ട്. എപ്പോഴാണെന്ന് പറയാനാകില്ല. എന്നെങ്കിലും ആവുമെന്നും രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.

WEB DESK
Next Story
Share it