Begin typing your search...

സന്തോഷിനെ ഡ്രൈവർ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ടു; മന്ത്രി റോഷി അഗസ്റ്റിൻ

സന്തോഷിനെ ഡ്രൈവർ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ടു; മന്ത്രി റോഷി അഗസ്റ്റിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കരാർ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിർദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൻറെ സ്റ്റാഫിൽ ഉൾപ്പെട്ട ആളല്ല അറസ്റ്റിലായതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ജീവനക്കാരനാണ്. വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരനാണ് ഇയാൾ. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്ക് നിർദേശം നൽകണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും.

കഴിഞ്ഞ ബുധനാഴ്ച മ്യൂസിയം കോമ്പൗണ്ടിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാരിക്രമം നടത്തിയതും ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Ammu
Next Story
Share it