Begin typing your search...

'രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു' ; പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത

രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു ; പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതറിയിച്ചുകൊണ്ടാണ് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചത്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ.

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അതിരൂപത തയ്യാറാക്കിയ സർക്കുലറിലാണ് വിമർശനം. ഈ മാസം 22ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നുണ്ട്. മാർച്ച് 22ന് ഉപവാസ പ്രാർത്ഥന ദിനം ആചരിക്കണമെന്ന് ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തിരുന്നു.

മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതേസമയം, രാജ്യത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം തന്നെയാണ് സര്‍ക്കുലര്‍ വായിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

WEB DESK
Next Story
Share it