Begin typing your search...

ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപണം

ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സ്ഥാനാര്‍ത്ഥിയായ മന്ത്രിയുടെ ചിത്രം വെബ്സൈറ്റിൽ നിന്ന് നീക്കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം ഇപ്പോഴുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. മന്ത്രി മണ്ഡലത്തിൽ പ്രചാരണ തിരക്കിലുമാണ്. അതിനിടെയാണ് വെബ്സൈറ്റിൽ ഇപ്പോഴും ചിത്രമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ മത്സരിക്കുന്ന ജനപ്രതിനിധികളുടെ ചിത്രം ഒഴിവാക്കേണ്ടതാണ്. ഈ നിയമമാണ് മന്ത്രി ലംഘിച്ചത്. അതേസമയം നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

WEB DESK
Next Story
Share it