ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ശബരിമല സന്ദർശിക്കും. മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ശബരിമലയിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. നിലയ്ക്കലിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബസിൽ ഭക്തരെ നിർത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. നിലയ്ക്കലിലേക്ക് കൂടുതൽ കെ എസ്ആർടിസി സർവീസ് വരുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. അതനുസരിച്ച് കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്. ഏകോപനത്തിൽ വീഴ്ച്ചയില്ലെന്നും മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. പതിനെട്ടാം പടിയിലെ ജനങ്ങളെ കയറ്റിവിടുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡും പോലീസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിച്ചതായും മന്ത്രി അറിയിച്ചു. ഒരു മിനിറ്റിൽ 75 പേരെ കയറ്റിവിടാം എന്ന് തീരുമാനത്തിലെത്തിയിരിക്കുകയാണ്. ഇത്തവണ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പൊലീസിന്റെ ഷിഫ്റ്റിൽ മാറ്റം വരുത്തിയപ്പോൾ ഫലം കാണുന്നുതായും മന്ത്രി അഭിപ്രായപ്പെട്ടു.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ആവശ്യത്തിന് ബസ് സർവീസുണ്ട്. ബസിൽ ഭക്തരെ നിർത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. അതിനായി നിലയ്ക്കലിലേക്ക് കൂടുതൽ കെ എസ്ആർടി സി സർവീസ് വരുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് അപാകതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അല്ലാത്തത് ദുഷ്പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കരയുന്ന ദൃശ്യങ്ങൾ മാത്രം ചിത്രീകരിച്ച് വാർത്ത നൽകുന്നതിനെ കെ രാധാകൃഷ്ണൻ വിമർശിച്ചു. ജനങ്ങൾ നല്ല പോലെ തിരിച്ചറിയുന്നുണ്ട്. ഭക്തർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെ ഏറ്റവും സുരക്ഷിതമായ തീർത്ഥാടന കേന്ദ്രമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയെ വൈകാരികമായി ഉപയോഗിച്ചാൽ ജനം തിരിച്ചറിയും. ശബരിമലയിൽ വൈകാരികത ഇളക്കി വിടുന്നത് നാടിന് നല്ലതല്ല. തിരുപ്പതി മാതൃക പ്രായോഗികമാണോ വീണ്ടും പരിശോധിക്കുമെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.