Begin typing your search...

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാം; പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല; കേന്ദ്രമന്ത്രി

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാം; പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല; കേന്ദ്രമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സന്ദർശനത്തിനെത്തിയതാണ് മന്ത്രി. കർണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്.

1972ലെ വനം സംരക്ഷണ നിയമം സെക്ഷൻ-11 അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അധികാരം നൽകുന്നുണ്ട്. അതിനു പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല. ആ അധികാരം സംസ്ഥാന സർക്കാരിനു കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് 15.82 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്ന് സംസ്ഥാന സർക്കാരിന് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുൾപ്പെടെ നഷ്ടപരിഹാരം നൽകാം. നഷ്ടപരിഹാരം നൽകുന്നതിന് സംസ്ഥാന സർക്കാർ സുതാര്യമായ രീതി സ്വീകരിക്കണം. വയനാട്ടിൽ വന്യമൃഗശല്യം മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേരള, കർണാടക, തമിഴ്‌നാട് സർക്കാരുകളെ ഏകോപിപ്പിച്ചുകൊണ്ട് കർമ പദ്ധതി തയാറാക്കും. കർണാടക സർക്കാർ വയനാട്ടിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുന്നതിനെതിരെ കർണാടക ബിജെപി രംഗത്തെത്തിയതിനെക്കറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it