യാത്രക്കാരില്ലെന്ന് കാട്ടി മെമു സര്‍വീസ് നിര്‍ത്തലാക്കി
എറണാകുളം- കൊല്ലം മെമു സര്‍വ്വീസ് റെയില്‍വേ നിര്‍ത്തലാക്കി. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06442 മെമു സര്‍വീസാണ് കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയത്.
യാത്രക്കാരില്ലെന്നാരോപിച്ചാണ് റെയില്‍വേയുടെ നടപടി.വൈകുന്നേരം 5.30ന് ആലപ്പുഴ നിന്ന് കൊല്ലത്തേക്കും രാത്രി 11ന് എറണാകുളത്തേക്കുമുള്ള സര്‍വീസുകളാണ് തീരദേശപാതയ്ക്ക് നഷ്ടമായത്. ആലപ്പുഴ മുതല്‍ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളില്‍ വൈകുന്നേരവും രാത്രിയിലും യാത്രക്കാര്‍ക്കുള്ള ഏക മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. കായംകുളത്തിനും ആലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിലെ ചെറിയ സ്റ്റേഷനുകളെ സജീവമാക്കി നിലനിര്‍ത്തിയിരുന്നതും മെമു സര്‍വീസാണ്.
രാത്രി 11 മണിക്ക് ആലപ്പുഴയിലെത്തുന്ന ട്രിപ്പ് നഷ്ടമാണെന്ന പേരിലാണ് മുഴുവൻ ട്രിപ്പുകളും റദ്ദാക്കി മെമു കോട്ടയം റൂട്ടിലേക്ക് മാറ്റിയത്.രാത്രി 9.15നാണ് കൊല്ലത്ത് നിന്ന് മെമു ആലപ്പുഴ വഴി എറണാകുളത്തിന് പുറപ്പെടുന്നത്. ഇത് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - മംഗളുരു മാവേലി എക്സ് പ്രസിന് പിന്നിലായതിനാല്‍ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് മെമുവില്‍ യാത്രക്കാര്‍ കുറവാണ്. എന്നാല്‍, മാവേലിയ്ക്ക് സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളില്‍ നിന്ന് ആലപ്പുഴവഴി എറണാകുളത്തേക്കുള്ള അവസാന ട്രെയിൻ കൂടിയായിരുന്നു ഇത്.