Begin typing your search...

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എറണാകുളം ചാലാക്കയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാൽവഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

WEB DESK
Next Story
Share it