Begin typing your search...

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റവന്യു പരിശോധന; റിപ്പോർട്ട് തഹസിൽദാറിന് കൈമാറും

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റവന്യു പരിശോധന; റിപ്പോർട്ട് തഹസിൽദാറിന് കൈമാറും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ മാത്യു കുഴൽനാടനെതിരെ ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ആരോപണങ്ങൾക്ക് പിന്നാലെ റവന്യു വകുപ്പ് മാത്യു കുഴൽ നാടന്റെ കുടുംബ വീട്ടിൽ നടത്തിയ റീസർവേ പൂർത്തിയായി.താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ,ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേക്ക് ഒരുങ്ങിയത്.റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു

WEB DESK
Next Story
Share it