Begin typing your search...

മാസപ്പടി വിവാദം; സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വാദത്തിന്റെ മുനയൊടിച്ചെന്ന് കുഴൽനാടൻ

മാസപ്പടി വിവാദം; സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വാദത്തിന്റെ മുനയൊടിച്ചെന്ന് കുഴൽനാടൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസപ്പടി വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയൻ നൽകിയ ഹർജിയ കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

'എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്.ഈ വാദത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്' മാത്യു കുഴൽനാടൻ പറഞ്ഞു.

പ്രതീക്ഷിച്ച വിധി തന്നെയാണ് വന്നത്. അന്വേഷണഘട്ടത്തിൽ സാധാരണ തടയാറില്ല. വിധി പകർപ്പ് പൂർണ്ണമായും കണ്ടാലെ ഇത് സംബന്ധിച്ച് കൃത്യത വരികയുള്ളൂ. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതിന് കോടതി ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടോ എന്നറിയണമെങ്കിൽ വിധിപകർപ്പ് പുറത്തിറങ്ങണമെന്നും കുഴൽനാടൻ പ്രതികരിച്ചു.

WEB DESK
Next Story
Share it