Begin typing your search...

ആരോഗ്യപരമായ സംവാദത്തിന് തയ്യാർ; മാസപ്പടിയില്‍ തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയും: മാത്യു കുഴല്‍നാടൻ

ആരോഗ്യപരമായ സംവാദത്തിന് തയ്യാർ; മാസപ്പടിയില്‍ തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയും: മാത്യു കുഴല്‍നാടൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസപ്പടി ജിഎസ്ടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടൻ.

എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തില്‍ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു.

വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കില്‍ മാപ്പ് പറയും. മറിച്ചാണെങ്കില്‍ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വീണ വിജയൻ ഐജിഎസ്ടി അടച്ചെന്ന നികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ആയുധമാക്കുകയാണ് സിപിഎം. വിഷയത്തില്‍ മാത്യു കുഴല്‍നാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുകയെന്നാണ് ഇന്ന് മാസപ്പടി വിവാദത്തില്‍ എകെ ബാലൻ ആവശ്യപ്പെട്ടത്. വീണയുടെ എക്സാലോജിക് കമ്ബനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നല്‍കാമെന്ന് നേരത്തെ തന്നെ മാത്യു കുഴല്‍നാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്ന സാഹചര്യത്തില്‍ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോള്‍സെയില്‍ ഏജൻസിയാവുകയാണ് യുഡിഎഫും കോണ്‍ഗ്രസുമെന്ന് വിമര്‍ശിച്ച ബാലൻ ഇത് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

WEB DESK
Next Story
Share it