Begin typing your search...
മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്
സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴൽ നാടൻ പ്രതികരിച്ചു.
എക്‌സാലോജിക് , സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മാത്യു കുഴൽനാടൻറെ നിയമ പോരാട്ടം തുടരും. പാർട്ടി പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Next Story