Begin typing your search...

കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ‍ഡിക്ക് തിരിച്ചടി; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ‍ഡിക്ക് തിരിച്ചടി; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ‍ഡിക്ക് തിരിച്ചടി. കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതേസമയം ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരും.

എല്ലാ പ്രൊജക്ടുകളുടെയും വിവരങ്ങളും ഇൻകം ടാക്സ് റിട്ടേൺസും സമർപ്പിച്ചിട്ടുണ്ടെന്ന് കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇത്രയും രേഖകൾ സമർപ്പിച്ചിട്ടും എന്ത് കാരണത്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി പറയാൻ ഇഡിക്ക് കഴിയുന്നില്ലെന്നും കിഫ്ബി പറഞ്ഞു.

ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും കിഫ്ബി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തുടർച്ചയായി സമൻസ് അയക്കുന്ന ഇഡിയുടെ നടപടി നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്ന് തോമസ് ഐസക്ക് കോടതിയിൽ പറഞ്ഞു.

WEB DESK
Next Story
Share it