പ്രേമത്തിലെ മേരിയെ ഓർമയുണ്ടോ?; തെലുങ്കിൽ ഇന്റിമേറ്റ് രംഗത്തിനു വാങ്ങിയത് കോടികൾ
പ്രേമത്തിലെ മേരിയെ ആരും മറക്കില്ല. സായ് പല്ലവി നിറഞ്ഞാടിയപ്പോഴും മേരി മായാതെ മനസിൽനിന്നു. അനുപമ പരമേശ്വരൻ ആണ് മേരിയെ അവതരിപ്പിച്ചത്. അനുപമ പിന്നീട് തെന്നിന്ത്യയിലേക്കു ചേക്കേറുകയായിരുന്നു. ഇപ്പോൾ ഒരേമയം തമിഴിലും തെലുങ്കിലുമായി തിളങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം ജയം രവിക്കൊപ്പമുള്ള സൈറന്‍ എന്ന ചിത്രം റിലീസായിരുന്നു. ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു.
ഇപ്പോൾ തെലുങ്കില്‍ വമ്പൻ റിലീസിന് ഒരുങ്ങുകയാണ് താരം. തില്ലു സ്ക്വയര്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. റിലീസാവുന്നതിനു മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിൽ വന്‍ പ്രതിഫലമാണ് നടി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തില്ലു സ്ക്വയറില്‍ അതീവ ഗ്ലാമറസായിട്ടാണ് അനുപമ പരമേശ്വരന് പ്രതക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകന് സിദ്ധു സൊന്നലഗട്ടയുമായിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാര്‍ച്ച് 29നാണ് തില്ലു റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നായകനായ സിദ്ധു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാലിക് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തില്ലു സ്ക്വയല്‍ റിലീസ് ആവുന്നതെടെ തന്റെ കരിയറില്‍ അതു വലിയ ബ്രേക്കായി മാറുമെന്ന പ്രതീക്ഷയിലാണ് അനുപമ. തില്ലു സ്ക്വയറിന്റെ ഒടിടി അവകാശം നേരത്തെ 35 കോടിക്കായിരുന്നു വിറ്റുപോയത്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനെ സംബന്ധിച്ച് ഇത് ഒരു മീഡിയം ബജറ്റ് ചിത്രമാണ്. സിദ്ധുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി തില്ലു സ്ക്വയര്‍ മാറാനുള്ള സാധ്യതയുണ്ട്. ഈ ചിത്രത്തിനായി നടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അടക്കം ഉള്ളതാണ് പ്രതിഫലം ഉയരാന്‍ കാരണം.