Begin typing your search...

യുഎഇ-കേരള ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്രയ്ക്ക് അനുമതി നൽകാതെ കേന്ദ്രം

യുഎഇ-കേരള ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്രയ്ക്ക് അനുമതി നൽകാതെ കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളവും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിനിരുന്ന മാരത്തൺ മത്സരത്തിന്റെ ചർച്ചകൾക്കായി യുഎഇയിലേക്ക് പോകാനിരുന്ന ഉദ്യോഗസ്ഥ സംഘത്തിന് തിരിച്ചടി. കേന്ദ്ര സർക്കാർ യാത്രയ്ക്ക് അനുമതി നൽകാതിരുന്നതോടെ യാത്ര മാറ്റി വച്ചു. യാത്രാ അനുമതി ലഭിച്ചിട്ടില്ലെന്നും അപേക്ഷ തീർപ്പാക്കാതെ കിടക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ചില അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയം അധിക വിവരങ്ങൾ ചോദിക്കാറുണ്ട്, സർക്കാർ വിവരങ്ങൾ നൽകുമ്പോൾ മന്ത്രാലയം അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. എന്നാൽ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് അധിക വിവരങ്ങൾ കേന്ദ്രം ചോദിച്ചിട്ടില്ലെന്നും യാത്രയ്ക്ക് മറ്റേതെങ്കിലും തീയതി നൽകുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയും കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായാണ് മാരത്തൺ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. യുഎഇ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമയ്ക്കായി യുഎഇ-കേരള സായിദ് ചാരിറ്റി മാരത്തൺ 2023-2024 എന്നാണ് പരിപാടിക്ക് പേര് നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ഐഎഎസ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐഎഎസ്, സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരാണ് യുഎഇയിലേക്ക് പോകാനിരുന്നത്. കേരളത്തിൽ സംഘടിപ്പിക്കുന്ന മാരത്തണിന്റെ തീയതിയും മറ്റ് കാര്യങ്ങളിലും വ്യക്തത വരുത്തുക എന്നതായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ യുഎഇ യാത്രയുടെ ലക്ഷ്യം

WEB DESK
Next Story
Share it