Begin typing your search...
മകളെ മർദിക്കുന്നത് തടയാൻ ശ്രമം: തിരുവനന്തപുരത്ത് മരുമകന്റെ അടിയേറ്റ് വയോധിക മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകര കടകുളത്തു മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ റോബർട്ട് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു തങ്കത്തിനു അടിയേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബർട്ട് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലർച്ചയോടെ മരിച്ചു. ഇരുമ്പുദണ്ഡുകൊണ്ടാണു തങ്കത്തിനു മർദനമേറ്റത്.
Next Story