Begin typing your search...

കഴക്കൂട്ടത്ത് നിറുത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; മൂന്നുദിവസത്തെ പഴക്കമെന്നു പൊലീസ്

കഴക്കൂട്ടത്ത് നിറുത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; മൂന്നുദിവസത്തെ പഴക്കമെന്നു പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം കുളത്തൂരില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവർ കാറിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ സീറ്റിനടിയിലാണ് മൃതദേഹം കിടന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം.

WEB DESK
Next Story
Share it