ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ആലപ്പുഴ നൂറനാട്ടിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കിടക്കുന്നതുകണ്ട് നാട്ടുകാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിർത്തി വാ പൊത്തി വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ റോഡിൽ വീണുകിടക്കുന്നതുകണ്ട നാട്ടുകാർ യുവതിയുടെ വീട്ടൂകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രണവിന്റെ വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.