Begin typing your search...

'പരീക്ഷ എഴുതാൻ അനുവദിച്ചില്ല'; വിദ്യാർത്ഥി ജീവനൊടുക്കി

പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർത്ഥി ജീവനൊടുക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്റീവ് തെറപ്പി ഒന്നാം വർഷ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. പരീക്ഷ എഴുതാൻ അനുവദിക്കാത്തതിന്റെ വിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കിയതാണെന്നു കുടുംബം ആരോപിച്ചു.

ഹാജർ കുറവാണെന്നു പറഞ്ഞു പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. തിങ്കളാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ഈ നിരാശയിലാണു ആനിഖ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു.

ശ്വാസം മുട്ടലിനെത്തുടർന്ന് ആനിഖിന് പലപ്പോഴും ക്‌ളാസിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പരീക്ഷ ഫീസ് വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജർ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും കോളജിൽ നിന്ന് അറിയിച്ചത്. ഇതോടെയാണ് ആനിഖ് കടുത്ത വിഷമത്തിലായത്. ബന്ധുക്കളുടെ പരാതിയിൽ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന്‌കേസെടുത്തു.

Ammu
Next Story
Share it