Begin typing your search...

ഖേദപ്രകടനത്തോടെ അവസാനിച്ചു; സുധാകരൻ വിവാദം അടഞ്ഞ അധ്യായമെന്ന് എം എം ഹസ്സൻ

ഖേദപ്രകടനത്തോടെ അവസാനിച്ചു; സുധാകരൻ വിവാദം അടഞ്ഞ അധ്യായമെന്ന് എം എം ഹസ്സൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് യുഡിഫ് കൺവീനർ എം എം ഹസ്സൻ. സുധാകരന്റേത് നാക്കു പിഴയാണ്. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസ്സൻ പറഞ്ഞു. ആർഎസ്എസ് അനുകൂല പരാമർശത്തിൽ സുധാകരനെതിരെ വലിയ വിമർശനമാണ് പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നത്. ഇതിന് പിന്നാലെ വാക്കുപിഴയെന്ന് സുധാകരൻ വ്യക്തമാക്കിയെങ്കിലും ഖേദപ്രകടനം കൊണ്ടായില്ലെന്നായിരുന്നു കെ മുരളീധരൻ അടക്കമുള്ളവരുടെ പ്രതികരണം.

ആർഎസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആർഎസ്എസിന്റെ വർഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോൺഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്. അധ്യക്ഷ പദത്തിൽ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവർത്തിച്ചുള്ള വിവാദ പരാമാർശങ്ങളുണ്ടായത്.

Ammu
Next Story
Share it