Begin typing your search...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയത്തും ഇടുക്കിയിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനുമാണു സ്ഥാനാർഥികൾ. ഇടത്, വലതു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതിൽ മുന്നണിയിൽ അതൃപ്തി ശക്തമായിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.

ഇതിനുശേഷവും ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതാണു മുന്നണിക്കുള്ളിൽ കല്ലുകടിക്ക് കാരണമായത്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് അണികളെ നിരാശരാക്കുമെന്ന നിലപാടിലാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം. ആശങ്കയും അതൃപ്തിയും നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. എന്നാൽ, റബറിന് 250 രൂപ വില നിശ്ചയിക്കാതെ സ്ഥാനാർഥിയാകാനില്ലെന്ന് നിലപാടിലാണ് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തുഷാറിന്റെ ഈ പ്രതികരണം അനുചിതമെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരാത്തത് കടുത്ത പ്രതിസന്ധിയാണ് മുന്നണിയിൽ സൃഷ്ടിച്ചിരുന്നത്. നേരത്തെ ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയം, ഇടുക്കി സീറ്റുകൾ ഒഴിച്ചിടുകയായിരുന്നു.

WEB DESK
Next Story
Share it