Begin typing your search...

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ല, ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കി

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ല, ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് ഹൈക്കോടതി. പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ല. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു.

പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

WEB DESK
Next Story
Share it