Begin typing your search...

മുഖ്യമന്ത്രിയും കുഴൽനാടനും വീണ്ടും നേർക്കുനേർ

മുഖ്യമന്ത്രിയും കുഴൽനാടനും വീണ്ടും നേർക്കുനേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. അതേസമയം വിഷയം മുൻപ് ചർച്ച ചെയ്തതാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. പഴയ വീഞ്ഞ്, പുതിയ കുപ്പി, പഴയലേബൽ എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ സഭ നിർത്തിവച്ചു.

ലൈഫ് സമാനതകളില്ലാത്ത സ്വപ്നസമാനമായ പദ്ധതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കെതിരായ സംഘടിത ആക്രമണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ കളിയാക്കാൻ എം.ബി.രാജേഷ് കുഞ്ചൻ നമ്പ്യാരുടെ, 'അതുകൊണ്ട് അരിശം തീരാതെ അവർ ആ പുരയ്ക്ക് ചുറ്റും മണ്ടി നടക്കുന്നു' എന്ന വരികളും ഉദ്ധരിച്ചു. സർക്കാരിന്റെ ഭൂമിയിൽ ഒരു സംഘടന കെട്ടിടം പണിയുന്നു. ലൈഫ് മിഷനോ സർക്കാരിനോ ഒരു സാമ്പത്തിക ഉത്തരവാദിത്തവുമില്ല. ലൈഫ് മിഷനിലെ ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ആരോപണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ മാത്യു കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നെ സ്വപ്ന കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇഡി കൊടുത്ത റിപ്പോർട്ട് തെറ്റെന്ന് പറയാമോ എന്ന് മാത്യു കുഴൻനാടൻ ചോദിച്ചു. തെറ്റാണെങ്കിൽ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷം ഒപ്പം നിൽക്കാമെന്നും വ്യക്തമാക്കി.

Elizabeth
Next Story
Share it