Begin typing your search...

ശിവശങ്കറിന്റെയും രവീന്ദ്രന്റെയും കൂടുതൽ വാട്സാപ് ചാറ്റുകൾ പുറത്ത്

ശിവശങ്കറിന്റെയും രവീന്ദ്രന്റെയും കൂടുതൽ വാട്സാപ് ചാറ്റുകൾ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവർ സ്വപ്ന സുരേഷിന് അയച്ചതായി അവകാശപ്പെടുന്ന കൂടുതൽ വാട്‌സാപ് ചാറ്റുകൾ പുറത്തുവന്നു. അതേസമയം ചാറ്റുകളിലെ വസ്തുത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല.

ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രം എങ്ങനെയാവണമെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതും രവീന്ദ്രനെ ബന്ധപ്പെടണമെന്ന നിർദേശവുമാണു ശിവങ്കറിന്റേതായി പ്രചരിക്കുന്ന ചാറ്റിലുള്ളത്. പ്രളയത്തിനു ധനസഹായം ചോദിക്കുന്നതും സ്വപ്നയുടെ സ്വകാര്യവിവരങ്ങൾ അന്വേഷിക്കുന്നതുമാണു രവീന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന ചാറ്റിലുള്ളത്.

ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ ഒപ്പമിരുത്തിയാണ് ഇന്നലെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പവും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിർദേശപ്രകാരമാണു സ്വപ്നയെ ലോക്കർ തുറക്കാനും ബാങ്കുകളിൽ പണമിടാനും സഹായിച്ചതെന്ന് വേണുഗോപാൽ ആവർത്തിച്ചു.

കേസ് ഇപ്പോൾ അന്വേഷിക്കുന്ന ഇഡി അസി.ഡയറക്ടർ പി.കെ.ആനന്ദിന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം മുൻപ് അന്വേഷിച്ചവർക്ക് എഴുതി നൽകിയിട്ടുണ്ടെന്ന മൊഴിയാണു ശിവശങ്കർ നൽകുന്നത്. 5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

Ammu
Next Story
Share it