Begin typing your search...

'അർജുനായുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം'; പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

അർജുനായുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം;  പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനൻ എവിടെയാണെന്ന് അറിയാതെ കുടുംബം വിഷമിക്കുകയാണ്. അർജുനെ ഉടൻ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പോലെയുള്ള സംവിധാനം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലയാളിയായ അർജ്ജുനെ കണ്ടെത്താൻ വ്യക്തിപരമായി ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. അങ്കോളയിലുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കർണാടക സർക്കാർ നടത്തുന്ന ആത്മാർത്ഥ ഇടപെടലുകൾക്ക് അഭിനന്ദനം അറിയിച്ചു.

അങ്കോളയിൽ അർജുനായി തിരച്ചിൽ തുടരുനകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർ‌ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിച്ചു. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. ഇനി മലയിടിഞ്ഞ് വീണുള്ള മണ്ണിന്നടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിൽ പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചാകും പരിശോധന നടത്തുക.

WEB DESK
Next Story
Share it