Begin typing your search...

പുനരധിവാസം വൈകുന്നു; കളക്ടറേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങി വയനാട് ദുരിതബാധിതർ

പുനരധിവാസം വൈകുന്നു; കളക്ടറേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങി വയനാട് ദുരിതബാധിതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുനരധിവാസം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിക്കാനൊരുങ്ങി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർ. അടുത്തയാഴ്ച സമരം നടത്താനാണ് ആലോചനയെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്‌ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വയനാട്ടിലെ ദുരിതബാധിതർ. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം കഴിഞ്ഞ 87 ദിവസം പിന്നിടുമ്പോഴും വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ്. ടൗൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമ കുരുക്കിലായിരുന്നു.

WEB DESK
Next Story
Share it