Begin typing your search...

കപ്പത്തോട്ടത്തിൽ വീട്ടമ്മ മരിച്ച നിലയിൽ; വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റെന്ന് നിഗമനം

കപ്പത്തോട്ടത്തിൽ വീട്ടമ്മ മരിച്ച നിലയിൽ; വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റെന്ന് നിഗമനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വണ്ടാഴിയിൽ പന്നിക്കുവെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഗ്രേസി (63) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഗ്രേസിയെ സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ്, തോട്ടത്തിൽ പന്നിക്ക് കെണിവെക്കുമ്പോൾ അതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ലാ അശുപ്രതിയിലേക്ക് മാറ്റും. രണ്ടേക്കറോളം വരുന്നതാണ് ഇവരുടെ തോട്ടം. വന്യജീവിശല്യം കൂടുതലായുള്ള മേഖലയാണിത്. ഗ്രേസി ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ വൈദ്യുതിക്കെണി മാറ്റാൻ പോയപ്പോഴായിരിക്കാം ഷോക്കേറ്റതെന്നാണ് നിഗമനം.

WEB DESK
Next Story
Share it