Begin typing your search...

സിഎംആർഎൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി;  വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു

സിഎംആർഎൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി;  വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സി.എം.ആർ.എൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.

ഹർജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്ന് അപ്പീൽ ഹര്‍ജിയിൽ മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു.

പരാതി വീണ്ടും പുതിയതായി പരിഗണിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്. . ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കിയായിരുന്നു വിജിലൻസ് കോടതി നടപടി.

WEB DESK
Next Story
Share it