Begin typing your search...

കെഎസ്ആർടിസിയില്‍ വീണ്ടും പ്രതിസന്ധി; അനിശ്ചിതത്വം

കെഎസ്ആർടിസിയില്‍ വീണ്ടും പ്രതിസന്ധി; അനിശ്ചിതത്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ രണ്ടാം ഗഡു നൽകുവെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ജനുവരിയിലെ വിഹിതത്തിൽ 20 കോടിയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിൽ ധനവകുപ്പിൽനിന്ന് നടപടികളായിട്ടില്ല. അതേസമയം, ഗഡുക്കളായി ശമ്പളം നൽകുന്നതിൽ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് യൂണിയനുകൾ. സമരം പ്രഖ്യാപിച്ചിട്ടുള്ള ബി.എം.എസ് പണിമുടക്ക് തീയതി ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും.

എല്ലാ ജീവനക്കാർക്കും പാതി ശമ്പളം നൽകിയെന്നും ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നുമാണ് കെഎസ്ആർടിസി കോടതിയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ എതിർപ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. ബാങ്ക് കുടിശികയും മറ്റും അടയ്ക്കാൻ ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർഥന മാനിച്ചാണു ശമ്പളം രണ്ടു ഗ‍‍ഡുക്കളായി നൽകാൻ തീരുമാനിച്ചതെന്നും ആർക്കും ശമ്പളം നിഷേധിക്കുന്നില്ലെന്നും കെഎസ്ആർടിസി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

കെഎസ്ആർടിസിയിൽ തൽക്കാലം സമരം തുടരില്ലെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതാക്കൾ മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിൽ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ചർച്ചയിൽ സിഐടിയു നേതാക്കൾ വ്യക്തമാക്കി.

Elizabeth
Next Story
Share it