Begin typing your search...

രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ എസ് ആര്‍ ടി സി

രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ എസ് ആര്‍ ടി സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. മാത്രമല്ല ദീര്‍ഘദൂര ബസിലെ യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി വനിതാകമ്മിഷനെ അറിയിച്ചു. പാലക്കാട്‌ വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പാലക്കാട് സ്വദേശി മണികണ്ഠനാണ് പരാതിനല്‍കിയത്. ഇതില്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനാണ് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ വിശദീകരണം നൽകിയിരിക്കുന്നത്. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി. സൂപ്പര്‍ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ല.


ഇത് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അസൗകര്യമാണെന്നും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ കമ്മിഷനോട് വ്യക്തമാക്കി. കൂടാതെ പാലക്കാട്‌ വാളയാര്‍ റൂട്ടില്‍ രാത്രിയില്‍ ബസ് സര്‍വീസുകള്‍ കുറവായ സാഹചര്യത്തില്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വ്വിസുകളും നിര്‍ത്തണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യമുണ്ടായിരുന്ന നിര്‍ദേശം. എന്നാല്‍, ദീര്‍ഘ ദൂര സര്‍വീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പര്‍ ഫാസ്റ്റുമുതല്‍ താഴേക്കുള്ള സര്‍വീസുകളില്‍ മാത്രം ഇത് നടപ്പിലാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

WEB DESK
Next Story
Share it