Begin typing your search...

പെണ്‍കുട്ടിയെ കൊണ്ട് കെ.എസ്.ആര്‍.ടി.സി. ബസ് കഴുകിപ്പിച്ച സംഭവം; ഡ്രൈവറെ ജോലിയില്‍നിന്ന് നീക്കി

പെണ്‍കുട്ടിയെ കൊണ്ട് കെ.എസ്.ആര്‍.ടി.സി. ബസ് കഴുകിപ്പിച്ച സംഭവം; ഡ്രൈവറെ ജോലിയില്‍നിന്ന് നീക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യാത്രയ്ക്കിടയില്‍ ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും കൊണ്ട് ബസിനുള്‍വശം കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ കെ.എസ്.ആര്‍.ടി.സി. ജോലിയില്‍നിന്ന് നീക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടി വെള്ളറട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ മകളാണ്. നെയ്യാറ്റിന്‍കരയില്‍നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലാണ് സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്.

ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. പിന്നീട് ബസ് വെള്ളറട ഡിപ്പോയിലെത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ഡ്രൈവര്‍ക്കെതിരേ നടപടിയെടുത്തത്.

WEB DESK
Next Story
Share it