Begin typing your search...

ടിക്കറ്റിൽ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു

ടിക്കറ്റിൽ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടിക്കറ്റിൽ ക്രമക്കേട് വരുത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം ഈ മാസം 27,813 ബസ്സുകളിലാണ് പരിശോധന നടത്തിയത്. 131 ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ജൂൺ 13 നാണ് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധന നടത്തിയത്.

WEB DESK
Next Story
Share it