Begin typing your search...

മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം എടവണ്ണ പാലപ്പറ്റയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലപ്പെറ്റയിലെ ബസ്റ്റോപ്പിന് അടുത്തുവച്ചാണ് അപകടമുണ്ടായത്. ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി ബസ് നിർത്തുന്നതിനിടയിലാണ് അപകടം നടന്നത്. ‌മേഖലയിൽ ചെറിയ മഴയും ഉണ്ടായിരുന്നു.

ബസിന്റെ ബ്രേക്കിന് തകരാറുണ്ട്. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. 25 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതേസമയം ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ഇതും അപകടകാരണമാവാമെന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പറയുന്നു.

WEB DESK
Next Story
Share it