Begin typing your search...
കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനിൽക്കാമെന്ന് കെ സുധാകരൻ
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ.
അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കെ സുധാകരന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
Next Story