Begin typing your search...

ജനസദസിന് ബദലായി കേരള യാത്രയ്ക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

ജനസദസിന് ബദലായി കേരള യാത്രയ്ക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കേരള യാത്ര നടത്താൻ ഒരുങ്ങുന്നു. ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.സംസ്ഥാന സർക്കാർ നടത്തുന്ന ജനസദസിന് ബദലായാകും കേരള യാത്ര നടത്തുക. ജനുവരിയിലാണ് കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വിശദീകരിച്ചു. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കേണ്ട പരിപാടികളാണ് അദ്ദേഹം വിശദീകരിച്ചത്. ഇതിന് പിന്നാലെ സിറ്റിംഗ് എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനും നിർദേശം നൽകിയിട്ടുണ്ട്.

WEB DESK
Next Story
Share it