Begin typing your search...

എൻഐടി ക്വാർട്ടേഴ്‌സ് അപകടം; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

എൻഐടി ക്വാർട്ടേഴ്‌സ് അപകടം; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് എൻഐടി ക്വാർട്ടേഴ്‌സിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടർന്ന് ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ.

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ജീവനൊടുക്കും മുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയകുമാർ എത്തിയത്. ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും അജയകുമാർ തലയണവച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി, വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു.

മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയത്. ഇയാൾ മുറിയിൽ തീയിടുന്ന സമയം അടുക്കള വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകനു ചെറിയ രീതിയിൽ പൊള്ളലേറ്റു.

Ammu
Next Story
Share it