Begin typing your search...
ഓടയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; ഞെട്ടലുണ്ടാക്കുന്ന സംഭവമെന്ന് കോടതി, ക്ഷമ ചോദിച്ച് കോർപ്പറേഷൻ
കൊച്ചിയിൽ കാനയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ക്ഷമചോദിച്ച് കോർപ്പറേഷൻ. രണ്ടാഴ്ച്ചക്കുള്ളിൽ ഓവുചാലുകൾക്ക് സ്ലാബുകൾ ഇടുമെന്ന് കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയിൽ ഹാജരായി. നടപടിക്ക് കളക്ടർ മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കാനകളും നടപ്പാതകളും പരിപാലിക്കുന്നതിൽ വീഴ്ച്ചയുണ്ടെന്നും ഓവുചാലുകൾ തുറന്നിടാൻ ആവില്ലെന്നും കോടതി പറഞ്ഞു.
കൊച്ചി പനമ്പള്ളി നഗറിൽ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയിൽ വീണ് ഇന്നലെയാണ് മൂന്ന് വയസുകാരനാണ് പരിക്കേറ്റത്. ഡ്രെയ്‌നേജിൻറെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Next Story