Begin typing your search...

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

മാധ്യമപ്രവർത്തകൻ  കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകൻ രാമൻ പിള്ളയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിൽ കയറി വരാൻ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കോടതി മാറ്റണമെന്നുമാണ് രാമൻപിള്ളയുടെ ആവശ്യം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. ശ്രീരാം വെങ്കിട്ടരാമൻ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് തീരുമാനം എടുക്കും. ഇതിന് ശേഷം മാത്രമെ വിചാരണ നടപടികൾ ആരംഭിക്കൂ.

WEB DESK
Next Story
Share it