Begin typing your search...

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; പരാതി നൽകിയിട്ടും നിസംഗതയെന്ന് കെ.കെ രമ

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; പരാതി നൽകിയിട്ടും നിസംഗതയെന്ന് കെ.കെ രമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സച്ചിൻ ദേവ് എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് കെ.കെ രമ എം.എൽ.എ. 'മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ നിമിഷങ്ങൾക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നൽകിയ പരാതിയിൽ പോലീസ് നിസ്സംഗത പാലിക്കുന്നത്. പരാതി നൽകിയിട്ട് ഏഴ് ദിവസം കഴിഞ്ഞു. കേസ് എടുക്കാൻ പറ്റില്ലെന്ന് സൈബർ സെൽ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്'. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞു.

നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് കെ.കെ രമ പരാതി നൽകിയത്.

ഒരു നിയമസഭാംഗത്തിന്റെ പേരിൽ അപകീർത്തികരമായ കള്ളപ്രചരണങ്ങൾ നടത്തുകയും ഒരു സാമാജിക എന്ന നിലയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു എം.എൽ.എയുടെ പരാതി.

'വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട് സച്ചിൻദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവർ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എം.എൽ.എ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തിൽ നീങ്ങുന്നത് വളരെ അപകീർത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്'-കെ.കെ രമ പറഞ്ഞു.

Ammu
Next Story
Share it