Begin typing your search...

കേരളവർമ്മ കോളേജിലെ റീ കൗണ്ടിംഗ്; ചെയർമാൻ സ്ഥാനം എസ്എഫ്‌ഐക്ക് തന്നെ

കേരളവർമ്മ കോളേജിലെ റീ കൗണ്ടിംഗ്; ചെയർമാൻ സ്ഥാനം എസ്എഫ്‌ഐക്ക് തന്നെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിൻറെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്‌ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.

കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും, വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്.

ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാർഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് രാവിലെയായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോൾ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി അനിരുദ്ധന് 895 വോട്ടായിരുന്നു. എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. വൈകിട്ട് ആറിന് ന് തുടങ്ങിയെങ്കിലും പൂർത്തിയായത് രാത്രി 12നായിരുന്നു. തുടർന്ന് 11 വോട്ടിന് അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.

WEB DESK
Next Story
Share it