Begin typing your search...

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി, പുറത്താക്കിയ 15 പേർക്കും ക്ഷണം

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി, പുറത്താക്കിയ 15 പേർക്കും ക്ഷണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ 4നാണ് സ്പെഷൽ സെനറ്റ് യോഗം. 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. പുറത്താക്കി ഉത്തരവിറക്കാൻ ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.

ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നവംബർ 4ന് സ്പെഷൽ സെനറ്റ് യോഗം ചേരാൻ വിസി ഉത്തരവിട്ടത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വിസി നോട്ടിസ് നൽകിയിട്ടുണ്ട്

Elizabeth
Next Story
Share it