Begin typing your search...

കേരള സർവകലാശാല സെനറ്റ് യോഗം; മന്ത്രി ആർ.ബിന്ദുവും വിസിയും തമ്മിൽ വാക്കുതർക്കം

കേരള സർവകലാശാല സെനറ്റ് യോഗം; മന്ത്രി ആർ.ബിന്ദുവും വിസിയും തമ്മിൽ വാക്കുതർക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വൈസ് ചാൻസലർ (വിസി) ഡോ.മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായി. മന്ത്രിയും വിസിയും നേർക്കുനേർ പോരടിക്കുന്ന വിഡിയോയും പുറത്തുവന്നു.

പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുത്തു. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമായി. യോഗം വിളിച്ചതു താനാണെന്നും അതിനാൽ അധ്യക്ഷൻ താനാണെന്നും വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജൻഡ വായിച്ചതും ശരിയായില്ലെന്നും വിസി നിലപാടെടുത്തു. തർക്കത്തിനിടെ, യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും സെനറ്റ് അംഗങ്ങൾ ഹാളിൽനിന്നു വിട്ടുപോയില്ല. ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി.

WEB DESK
Next Story
Share it