ബജറ്റ് അവതരണം ആരംഭിച്ചു; റബർ സബ്സിഡിക്ക് 600 കോടി രൂപ, അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി
ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. കേരളം വളർച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സർവേയെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ:
വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. ∙ തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. ∙ റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.∙ ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. ∙ കേന്ദ്രസഹായം കുറഞ്ഞു. ∙ കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. ∙ സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. ∙ സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും. ∙ മേയ്ക്ക് ഇൻ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നത് പരിഗണിക്കും. മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി ഈ വർഷം. പദ്ധതി കാലയളവിൽ മെയ്ക്ക് ഇൻ കേരളയ്ക്കായി 1000 കോടി അനുവദിക്കും. ∙ തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി. ∙ ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി. ∙ വർക്ക് നിയർ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി. ∙ വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്. ∙ നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി. ∙ അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി. ∙ കൃഷിക്കായി 971 കോടി.∙ 95 കോടി നെൽകൃഷി വികസനത്തിനായി.