Begin typing your search...

സംസ്ഥാന സർക്കാരിന്റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ

സംസ്ഥാന സർക്കാരിന്റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ തന്നെ. ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡൽഹിയിലേക്കെത്തും.

ഫെബ്രുവരി 8നാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.

WEB DESK
Next Story
Share it