Begin typing your search...

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കൽ, ജാതീയതയുടെ ചങ്ങലക്കെട്ട് പൊട്ടിക്കാനുളള ആയുധമാണ് ഭരണഘടന; മുഖ്യമന്ത്രി

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കൽ, ജാതീയതയുടെ ചങ്ങലക്കെട്ട് പൊട്ടിക്കാനുളള ആയുധമാണ് ഭരണഘടന; മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കൽ, ജാതീയതയുടെ ചങ്ങലക്കെട്ട് പൊട്ടിക്കാനുളള ആയുധമാണ് ഭരണഘടന; മുഖ്യമന്ത്രികേന്ദ്ര അധികാരത്തിന്റെ മറവിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന് ആർഎസ്എസ് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാർ ചിത്രീകരിക്കുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മാറ്റി മുസ്ലിങ്ങളെ മുത്തലാഖിന്റെ പേരിൽ ജയിലിൽ അടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമിതി സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''ജാതീയതയുടെ ചങ്ങലക്കെട്ട് ഇപ്പോഴും നമുക്കിടയിലുണ്ട്. അത് പൊട്ടിക്കാൻ നമ്മുടെ കയ്യിലുള്ള ആയുധമാണ് ഭരണഘടന. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദളിത് കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ആളുകൾ കൊല്ലപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപാഹ്വാനം നടത്തുകയാണ്. ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്ലിം എന്ന് ചിലരെങ്കിലും പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ദളിതർ, ആദിവാസികൾ , സ്ത്രീകൾ എല്ലാവരും രാജ്യത്ത് ആക്രമിക്കപ്പെടുകയല്ലേ. ഓരോ 18 മിനിറ്റിട്ടിലും ഒരു ദളിതൻ ആക്രമിക്കപ്പെടുന്ന രജ്യമായി ഇന്ത്യ മാറി. ആദിവാസി ദ്രോഹ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാവുന്നു. ഗോത്ര വിഭാഗത്തിന്റെ സ്വന്തമായവ കോർപ്പറേറ്റിന് വിൽക്കാൽ ശ്രമം നടക്കുകയാണ്''. മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന ആക്രമണം നേരിടുന്ന കാലത്ത് രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകർക്കാൻ ശ്രമം നടക്കുന്നു. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരിൽ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്. ഗാന്ധി വധത്തെ ഗാന്ധി മരണം എന്നാക്കി മാറ്റുകയാണ് ചിലർ. വധവും മരണവും തമ്മിൽ വ്യത്യാസമുണ്ട്. ഗാന്ധിയുടേയും അംബേദ്കറുടേയും ഓർമകൾ മായ്ച്ചു കളയാൻ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് അയ്യങ്കാളി. ചരിത്രത്തെ ഉൾക്കൊണ്ട് വേണം മുന്നോട്ട് പോകാൻ നാം അനുഭവിക്കുന്ന സ്വാതന്ത്യം ദയാവായ്പ് കൊണ്ട് ദാനം തന്നതല്ല പൊരുതി നേടിയതാണെന്ന് ഒർക്കണമെന്നും മുഖ്യമന്ത്രി കൂച്ചേർത്തു.

Ammu
Next Story
Share it