Begin typing your search...

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി; കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി; കെഎസ്ആര്‍ടിസിക്ക് 3376.88 കോടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു.

ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ അടക്കമുള്ള ചിലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചത്.

കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.

ഗ്രീന്‍ ഹൈഡ്രജന് പരിസ്ഥിതി സൗഹൃദ വികസനത്തിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. ദീര്‍ഘദൂര വാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിലുടെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ അളവില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Elizabeth
Next Story
Share it